Tuesday, June 13, 2023

ഭക്ഷ്യസുരക്ഷയുടെ ആധാരം - വളക്കൂറുള്ള മണ്ണ്

 

പഠനനേട്ടങ്ങൾ

* ഭക്ഷ്യസുരക്ഷയുടെ ആധാരം വളക്കൂറുള്ള മണ്ണ് ആണെന്ന് തിരിച്ചറിയുന്നു.

* മണ്ണിലെ വിവിധ ഘടകങ്ങളെ മനസിലാക്കുന്നു

* അവശ്യ മൂലകങ്ങൾ, സസ്യവളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്നിവ വിവരിക്കാൻ സാധിക്കുന്നു .


സസ്യങ്ങളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ മൂലകങ്ങളെയാണ് അവശ്യമൂലകങ്ങൾ (Essential elements) എന്നു വിളിക്കുന്നത്.


കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സൾഫർ, ഇരുമ്പ്, മാംഗനീസ്, സിങ്ക്, കോപ്പർ, ബോറോൺ, മോളിബ്ഡിനം, ക്ലോറിൻ, നിക്കൽ എന്നിവയാണ് ഈ അവശ്യമൂലകങ്ങൾ.

ഈ മൂലകങ്ങൾ ആവശ്യത്തിനു ലഭിക്കാത്ത പക്ഷം സസ്യങ്ങളുടെ ജീവിതചക്രം പൂർത്തീകരിക്കാൻ കഴിയുകയില്ല. അതിനാലാണ് അവയെ അവശ്യമൂലകങ്ങൾ എന്നു വിളിക്കുന്നത്. 

ഇവയിൽ കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിവ അന്തരീക്ഷത്തിൽനിന്ന് ലഭ്യമാകുന്നു. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ പ്രാഥമിക മൂലകങ്ങളാണ്. ഇവ വളങ്ങളിൽനിന്ന് ലഭ്യമാകും.

  

ഉദാ. 

നൈട്രജൻ – യൂറിയ, അമോണിയം സൾഫേറ്റ്.

ഫോസ്ഫറസ് – റോക്ക് ഫോസ്ഫേറ്റ്, എല്ലുപൊടി.

പൊട്ടാസ്യം – പൊട്ടാഷ്, ചാരം. 

കാത്സ്യം, മഗ്നീഷ്യം, സൾഫർ എന്നിവ ദ്വിതീയ മൂലകങ്ങളാണ്. കുമ്മായം/കക്കയിൽനിന്നു കാത്സ്യം ലഭിക്കും. ഡോളമൈറ്റ്, മഗ്നീഷ്യം സൾഫേറ്റ് എന്നിവയിൽനിന്നും മഗ്നീഷ്യം  ലഭിക്കുന്നു. കാത്സ്യം അടങ്ങിയ രാസവളങ്ങളും ലഭ്യമാണ്. മഗ്നീഷ്യം സൾഫേറ്റിൽ സൾഫർ (ഗന്ധകം) ഉണ്ട്. 


ഇരുമ്പ്, മാംഗനീസ്, സിങ്ക്, കോപ്പർ, ബോറോൺ, മോളിബ്ഡിനം, ക്ലോറിൻ, നിക്കൽ എന്നിവ സൂക്ഷ്മ മൂലകങ്ങളാണ്. വളരെ കുറച്ചുമാത്രമേ ആവശ്യമുള്ളൂ. അവ മൈക്രോ ന്യൂടിയന്റ് മിക്സറുകളിൽനിന്ന് എളുപ്പത്തിൽ ലഭ്യമാകും. ഈ സൂക്ഷ്മ മൂലകങ്ങളിൽ പലതും ജൈവ വളങ്ങളിലും അടങ്ങിയിട്ടുണ്ട്. 

നല്ല മണ്ണ്:- വളക്കൂറുള്ള മണ്ണ്

അമിതമായ രാസവള പ്രയോഗം മണ്ണിൻറെ ഫലപുഷ്ടി നഷ്ടപ്പെടുത്തുന്നു. അതുവഴി മണ്ണിലെ അതിസൂക്ഷ്മ ജീവാണുക്കൾ (സൂക്ഷ്മാണുക്കൾ) നശിച്ചുപോകുന്നു.

സൂക്ഷ്മജീവികൾക്ക് പുറമെ ചിതൽ,മണ്ണിര, കുമിളുകൾ, ആൽഗകൾ തുടങ്ങിയവയും മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കുന്നു.


സസ്യവളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങൾ  :

* മണ്ണിന്റെ ഘടന

* അവശ്യമൂലകങ്ങളുടെ ലഭ്യത

* വളപ്രയോഗം

* മണ്ണിന്റെ pH

* സൂക്ഷ്മജീവികളുടെ സാന്നിധ്യം

മണ്ണ് പരിശോധന

ഓരോ പ്രദേശത്തെയും മണ്ണിന്‍റെ ഫലപുഷ്ടി അനുസരിച്ച് വിളകള്‍ക്ക് ലഭ്യമാകുന്ന സസ്യപോഷകങ്ങളുടെ അളവ് നിര്‍ണ്ണയിക്കുകയാണ് മണ്ണുപരിശോധന കൊണ്ട് ഉദ്ദേശിക്കുന്നത്.

 മണ്ണിൽ വളപ്രയോഗം നടത്തുമ്പോൾ മണ്ണ് പരിശോധിച്ച ശേഷം അവശ്യമൂലകങ്ങൾ ചേർത്ത് വേണം കൃഷിയിറക്കാൻ








Click here to open my PowerPoint presentation 




ഭക്ഷ്യസുരക്ഷയുടെ ആധാരം - വളക്കൂറുള്ള മണ്ണ്

  പഠനനേട്ടങ്ങൾ * ഭക്ഷ്യസുരക്ഷയുടെ ആധാരം വളക്കൂറുള്ള മണ്ണ് ആണെന്ന് തിരിച്ചറിയുന്നു. * മണ്ണിലെ വിവിധ ഘടകങ്ങളെ മനസിലാക്കുന്നു * അവശ്യ മൂലകങ്ങൾ,...